കോമൺസ്:വിക്യൂന അപ്ലോഡ് ഉപകരണം
Jump to navigation
Jump to search
Outdated translations are marked like this.

വിക്കിമീഡിയ കോമൺസിലോട്ടും മറ്റ് വിക്കിമീഡിയ പദ്ധതികളിലേയ്ക്കും പ്രമാണങ്ങൾ അപ്ലോഡ് ചെയ്യുന്നതിനായി ജാവയിൽ എഴുതി നിർമ്മിച്ചിട്ടുള്ള സ്വതന്ത്ര സൗജന്യ ഉപകരണമാണ് വിക്യൂന അപ്ലോഡർ. ഈ സോഫ്റ്റ്വേർ പ്ലാറ്റ്ഫോം-സ്വതന്ത്രം ആണ്, പക്ഷേ പ്രവർത്തിക്കാനായി ജാവ വെർച്വൽ മെഷീൻ കമ്പ്യൂട്ടറിൽ ഇൻസ്റ്റോൾ ചെയ്തിരിക്കേണ്ടതാണ് (സാധാരണ ജാവാ റൺറ്റൈം എൻവിയണ്മെന്റിന്റെ ഭാഗം).
വിവരണം
വിക്യൂന അപ്ലോഡർ കോമണിസ്റ്റിന്റെ പ്രവൃത്തികളും അതിലധികവും ചെയ്യാൻ ശേഷിയുള്ളതും വ്യത്യസ്തമായ സമ്പർക്കമുഖം ഉപയോഗിക്കുന്ന ഒന്നുമാണ്. ചില മേന്മകൾ:
- ഇത് മെറ്റാഡേറ്റ session.xml എന്ന പ്രമാണത്തിൽ സൂക്ഷിക്കുന്നു: അപ്ലോഡ് ചെയ്യുന്നതിനുള്ള പ്രമാണങ്ങൾ ഇന്റർനെറ്റ് ബന്ധമില്ലാതെ തന്നെ തയ്യാറാക്കാൻ കഴിയും, ഒപ്പം അവ മറ്റ് ഉപകരണങ്ങൾക്കായി തയ്യാറാക്കാനും കഴിയും (ഉദാ:IPTC to vicuna കാണുക)
- കോമൺസിലേക്ക് അയയ്ക്കുന്നതിനു മുമ്പ് പ്രമാണങ്ങളുടെ പേരുകൾ മുമ്പേ നിലവിലുള്ളവയാണോ എന്ന് പരിശോധിക്കുന്നു
- വർഗ്ഗങ്ങൾ തിരഞ്ഞെടുക്കാൻ സഹായിക്കുന്നു (മിക്കവാറും അപ്ലോഡ് സഹായി ചെയ്യുന്ന അതേ വിധത്തിൽ, എന്നാൽ കോമണിസ്റ്റിൽ ഉപയോഗിക്കുന്ന പൈപ്പ് ചിഹ്നങ്ങൾക്ക് പകരം അർദ്ധവിരാമം ഉപയോഗിച്ച്)
- ഭൗമസ്ഥാന അടയാളപ്പെടുത്തൽ പിന്തുണയ്ക്കുന്നു (ഭൂപട ജാലകത്തിൽ ലളിതമായ ഒരൊറ്റ ക്ലിക്ക് വഴി)
- വിഘടിത അപ്ലോഡുകൾ പിന്തുണയ്ക്കുന്നു
- കമ്പ്യൂട്ടറിലെ ഫയലുകളിൽ നിന്ന് വിവരണം വായിച്ച് പ്രമാണങ്ങൾ കൂട്ടത്തോടെ അപ്ലോഡ് ചെയ്യാൻ ഇതിന് കഴിയും, എന്നാൽ ഒരു കൂട്ടത്തിന്റെ വിവരണം ഒന്നായിരിക്കണം എന്ന് നിബന്ധനയുണ്ട്. വിവരണപ്രമാണം (txt) ടൂൾസ് > സെറ്റിങ്സ് > പ്രോഗ്രാം > അഡ്വാൻസ്ഡ് എന്നതിൽ നിന്ന് എടുക്കുക; പ്രമാണങ്ങൾ പ്രധാന സ്ക്രീനിൽ നിന്ന് തിരഞ്ഞെടുക്കുക; എല്ലാ പ്രമാണങ്ങൾക്കും വിവരണപ്രമാണത്തിന്റെ ഉള്ളടക്കം വിവരണമായി വരുന്നതാണ്.
കണ്ണികൾ

- Download
- [Commons:VicuñaUploader/Documentation ലളിതമായ സഹായി]
- Category:Uploaded with VicuñaUploader
സംഭാവന ചെയ്യുക
- താങ്കളുടെ താളിലേക്ക്
{{User VicunaUploader}}
ചേർക്കുക - താങ്കളുടെ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തുക
- Report bugs and make suggestions on the talk page or in Github